കട്ടപ്പന :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അന്യ സംസ്ഥാനക്കാരനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി അനിൽ മുർമു(22) ആണ് പിടിയിലായത്. വ്യാഴാഴ്ച്ച രാവിലെ യുവാവിനെയും 15കാരിയേയും വളകോട്ടിൽ നിന്ന് കാണാതായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് അന്വേഷണത്തിൽ വൈകിട്ടോടെ സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് ഇരുവരെയും കണ്ടെത്തി. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. ആറുമാസം മുമ്പാണ് പെൺകുട്ടിയും കുടുംബവും ജാർഖണ്ഡിൽ നിന്ന് വളകോട്ടിലെത്തിയത്. യുവാവ് ഇവിടെയുള്ള പാറമടയിലെ തൊഴിലാളിയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ സലിംരാജ്, സിപിഒമാരായ സി സി അഭിലാഷ്, കെ വി അജേഷ്, എ ജോസഫ് എന്നിവരാണ് അന്വേഷണം നടത്തിയത്.