കട്ടപ്പന :കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കട്ടപ്പനയിൽ നടന്നു. സ്‌കൂളുകളിൽ എസ് എസ് കെ യുടെ ഭാഗമായി ജോലി ചെയ്യുന്ന സെപെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. സ്ഥിര നിയമനം, ശമ്പള വർദ്ധനവ്, ലീവ് സറണ്ടർ, മുടങ്ങാതെ ശമ്പളം ലഭിക്കുക, സ്ഥലംമാറ്റം മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തുക, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള ടി .എ വർദ്ധിപ്പിക്കുക, ഇ .എസ് .എ ആനുകൂല്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരത്തിന്റെ ഭാഗമായി സംഘടന മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും ഗവ. അംഗീകരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി .ആർ സജി ഉദ്ഘാടനം ചെയ്തു. കെ ആർ ടി എ ജില്ലാ പ്രസിഡന്റ് ഷാന്റി പി .ടി അദ്ധ്യക്ഷത വഹിച്ചു. കെ .ആർ .റ്റി .എ സംസ്ഥാന സെക്രട്ടറി സിജിൻ കുമാർ .വി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ .എസ് .റ്റി .എ സംസ്ഥാന കമ്മിറ്റി അംഗം കെ. ആർ ഷാജിമോൻ, കെ .ആർ .ടി .എ സംസ്ഥാന കമ്മിറ്റി അംഗം പളനി സ്വാമി,ജില്ലാ സെക്രട്ടറി ബിൻസി തോമസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡെയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.