അടിമാലി: വനം വകുപ്പും ജില്ല മണ്ണ് സംരക്ഷണ ഓഫീസും വ്യാജ റിപ്പോർട്ട് നൽകി കളക്ടറെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച്എൻ.എച്ച്സംരക്ഷണസമിതിയുടെനേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. അടിമാലി ദേശീയ പാതയിലെ നേര്യമംഗലം വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്ത് അപകടാവസ്ഥയിൽ 249 ഓളം മരങ്ങൾ ഉണ്ട്. 20 ന് ഈ മരങ്ങളെല്ലാം മുറിച്ച് മാറ്റണമെന്ന കളക്ടറുടെ ഉത്തരവിന് തലേന്ന് 19ന് രാത്രി എട്ടോടെയാണ് ആറാം മൈലിൽ മരം കടപുഴകി വീണിരുന്നു. അടിമാലിയിൽ നിന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തി ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു. 249 മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ടെന്ന മൂന്നാർ ഡിഎഫ്ഒ, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലൽപുറത്തിറക്കിയ കളക്ടറുടെ ഉത്തരവ് വസ്തുതകൾക്ക് നിരക്കാത്തതെന്നാണ് തെളിഞ്ഞതായി സംരക്ഷണസമിതി നേതാക്കൾ പറഞ്ഞു. ദേശീയപാത കടന്നുപോകു ന്ന വനമേഖലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും തയ്യാറാകാത്ത പക്ഷം മരം വീണുണ്ടാകുന്ന അപകടങ്ങൾ, മനുഷ്യ ജീവനുകൾ എന്നിവയുടെ ഉത്തരവാദിത്തം മൂന്നാർ ഡിഎഫ്ഒയ്ക്ക് ആയിരിക്കുമെന്ന് മുൻ ജില്ലാ കലക്ടർ ഷീബാ ജോർജ് കഴിഞ്ഞ ജൂലായ് 20ന് ഉത്തരവിട്ടിരുന്നു. ഇത് മറികടക്കുന്നതിനു വേണ്ടിയാണ് അപകടാവസ്ഥയിലുള്ള മരങ്ങളെല്ലാം മുറിച്ചുനീക്കിയെന്ന് വനം മണ്ണ് സംര ക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴത്തെ കലക്ടർക്ക് റിപ്പോർട്ട് നൽകിയതെന്നാണ് ആക്ഷേപം. നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെയുള്ള ദൂരത്തിൽ കഴിഞ്ഞ 5ന് വനം മണ്ണ് സംര ക്ഷണ വകുപ്പ് സംയുക്തമായി പരിശോധന നടത്തിയെന്നു കാണിച്ചാണ് മണ്ണു സംരക്ഷണ

ഓഫിസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. പാതയോരത്ത് മൺതിട്ടയിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചു നീക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മരങ്ങൾ മുറിച്ചു നീക്കിയതോടെ മണ്ണിടിച്ചിലിന് സാധ്യതകൾ ഒരു പരിധിവരെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും തൊട്ടു ചേർന്നു നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ ക്രമേണ ചാഞ്ഞു വരാൻ സാധ്യതയുണ്ട്. അതു കൊണ്ട് അടുത്ത കാലവർഷ സമയത്ത് വീണ്ടും പരിശോധന നടത്തി ആവശ്യമെങ്കിൽ അത്തരം ചില്ലകൾ മാത്രം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കാവുന്ന താണെന്നാണ് മണ്ണു സംരക്ഷണ ഓഫീസർ കലക്ടർക്ക് നൽകിയ കത്തിലെ പരാമർശം. ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിച്ച് വ്യാജ റിപ്പോർട്ട് സമർപ്പിച്ച മൂന്നാർ ഡി.എഫ് ഒക്കും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കും എതിരെ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് എൻ എച്ച് സംരക്ഷണ സമിതി നേതാക്കൾ .

ഫോട്ടോ. ദേശീയ പതായിൽ അപകട ഭീഷിണിയിൽ നിൽക്കുന്ന മരങ്ങൾ