തൊടുപുഴ: മണക്കാട് എൻ.എസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സും തൊടുപുഴ ഐ.എം.എയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പി.ടി.എ പ്രസിഡന്റ് എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡോ ക്യൂൻസി മറിയം രക്തദാനത്തെ കുറിച്ച് ക്ലാസ് നയിച്ചു. പി.ടിഎ വൈസ് പ്രസിഡന്റ് അനൂപ് എസ്. നായർ സ്വാഗതവും പ്രിൻസിപ്പൽ സിന്ധു മോൾ എം.ബി സന്ദേശവും നൽകി. പ്രോഗ്രാം ഓഫീസർ കെ.ആർ. ആശമോൾ നന്ദിയും പറഞ്ഞു. ക്യാമ്പിൽ നിരവധി കുട്ടികളും രക്ഷിതാക്കളും രക്തദാനം നടത്തി. ആദ്യമായി രക്തദാനം നടത്തിയ കുട്ടികൾക്ക് ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. എൻ.എസ്എസ് വോളണ്ടിയേഴ്സും അദ്ധ്യാപകരും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.