തൊടുപുഴ: നഗരമദ്ധ്യത്തിലെ സീബ്രാവരകൾ പലതും പാതിമാ‌ഞ്ഞും നിറം മങ്ങിയ നിലയിലായതിനാൽ യാത്രക്കാരുടെ ദുരിതം വർദ്ധിക്കുന്നു.ഇതോടെ നിരത്തിലേക്ക് ഇറങ്ങുന്നവർ റോഡ് മുറിച്ച് കടക്കാൻ പെടാപ്പാട്പ്പെടുകയാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുടെമുന്നിലൂടെ പാതിമാഞ്ഞ സീബ്രവരകളിൽക്കൂടി റോഡ് മുറിച്ച് കടക്കാൻ പലഅഭ്യാസമുറകൾ പഠിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

വിദ്യാർത്ഥികളുൾപ്പെടെ കടന്നുപോകുന്ന നഗരമദ്ധ്യത്തിലെ പല പ്രധാന റോഡുകളിലെ വെള്ള വരകൾ മാ‌ഞ്ഞനിലയിലാണ്. നഗരസഭ കാര്യലത്തിന് മുന്നിലെയും​ തൊടുപുഴ പാലത്തിന് മുന്നിലുള്ളതും ഗാന്ധിസ്ക്വയിറിന് സമീപത്തെയും ഇടുക്കി റോഡ് ഉൾപ്പടെ

പലഭാഗങ്ങളിലെ സീബ്ര വരകൾ നിറമങ്ങിയും പാതിമാഞ്ഞ നിലയിലുമാണ്. ഇത് അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. അപകടങ്ങൾ ഒരു ഭാഗത്ത് ഉയരുന്നു എന്ന് പറയുമ്പോഴും മറ് ഭാഗത്ത് ഇത്തരത്തിലുള്ള അലംഭാവം തുടരുകയാണ്. പലയിടത്തെയും വെള്ളവരകൾ മാഞ്ഞിട്ട് നാളുകളേറെയായി എന്നാണ് ജനങ്ങൾ പറയുന്നത്. മണ്ണ് ഉൾപ്പടെ പല വസ്തുകളും വെള്ളവരകളിൽ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നതുംഅപകടത്തിന്റെ വ്യാപ്തി ഉയ‌ർത്തുന്നു. ഇതിലൂടെ യാത്ര കാൽനടയാത്രികരെയും വാഹനയാത്രികരെയുംഒരുപോലെ ആശങ്കപ്പെടുത്തുകയാണ്. സീബ്രാലൈനിലേയ്ക്ക് പുല്ലുകൾ ഉൾപ്പടെ വളരുന്ന സാഹചര്യവുമുണ്ട്.

ഓടകളും

അപകടകരം

പാതയുടെ ഇരുവശങ്ങളിലെ ഓടകളിൽ പലതും നവീകരണം കാത്ത്ക്കിടക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒപ്പമുണ്ട്. ഇരുചക്രവാഹന യാത്രികരാണ് അപകടപ്പെടുന്നവയിൽ അധികവും. അപകടങ്ങൾ സംഭവിക്കുന്നവയിൽ അധികവും രാത്രികാലങ്ങളിലാണ്. നഗരത്തിലെ പല സീബ്രാ ലൈനുകളിൽ റിഫ്ലക്ടറുകളും ഇല്ല.​ തെരുവിളക്കുകളിൽ പലതും തെളിയാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നു. പാതകളിലെ വെള്ളവരകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു.