പീരുമേട്: ഏലപ്പാറ പഞ്ചായത്തിൽ പോഷന്മാ 2024 എന്ന പരിപാടിക്ക് തുടക്കമായി. സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ്, ഐസിഡിഎസ്, അഴുതാ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഏലപ്പാറ പഞ്ചായത്ത് അംഗം നിത്യ .എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സമാപന ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് പോഷക ആഹാര പ്രദർശനവും ബോധവൽക്കരണം അടക്കം സംഘടിപ്പിച്ചു ചടങ്ങിൽ പഞ്ചായത്ത് അംഗം എബിൻ ബേബി അദ്ധ്യക്ഷനായിരുന്നു. ഐ സി ഡി സൂപ്പർവൈസർ സുമി ചെറിയാൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത എംകെ . മായ ജോസഫ്,. ടോണി കെ മാത്യു,ഉമ്മർ ഫാറൂഖ്, ബിജു ഗോപാൽ, കുഞ്ഞുമോൻ വി .പി എന്നിവർ സംസാരിച്ചു.