ഇടുക്കി: അന്ത്യോദയ അന്നയോജന മുൻഗണന പട്ടികയിലുള്ള മഞ്ഞ കാർഡ്, പിഎച്ച്.എച്ച് പിങ്ക് റേഷൻകാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ ജില്ലയിലെ എല്ലാ റേഷൻകടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. കാർഡുടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ മസ്റ്ററിംഗ് ഒന്നാം തിയതി വരെയാണ്. മഞ്ഞ/ പിങ്ക് കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി മസ്റ്ററിംഗ് നടത്തണം.