കുമളി: വലിയകണ്ടം ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ കൊല്ലം പട്ടട പമ്പിംഗ് മെയിൻ (250 എം.എം) ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് കുമളി പഞ്ചായത്തിലെ പെരിയാർ കോളനി, മന്നാകുടി, സ്പ്രിംഗ് വാലി, 62-ാം മൈൽ, മുരിക്കടി, വിശ്വനാഥപുരം എന്നീ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.