മണക്കാട്: ലോക വയോജനദിന ത്തിന്റെ ഭാഗമായി മണക്കാട് പഞ്ചായത്തിന്റെയും പുതുപ്പരിയാരം ഗവ. ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജനദിനം വിപുലമായി ആഘോഷിക്കും. ഒന്നിന് രാവിലെ 10ന് ആയുർവേദ ഡിസ്പെൻസറി യോഗ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഹെൽത്ത് ഫിറ്റ്നസ് ഉപകരണങ്ങളുടെ പ്രവ‌ർത്തനോദ്ഘാടനവും ആയുർവ്വേദ സിദ്ധ ഔഷധ മെഡിക്കൽ ക്യാമ്പും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ മാ‌ർട്ടിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി കുര്യാക്കോസ്,​ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ബിന്നി,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ്,​ പഞ്ചായത്ത് മെമ്പർമാരായ ടിസ്സി ജോബ്,​ റോഷ്നനി ബാബുരാജ്,​ ദാമോദരൻ നമ്പൂതിരി,​ ജോമോൻ ഫിലിപ്പ്,​ എം. മധു,​ ഓമന ബാബു,​ വി.ബി. ദിലീപ് കുമാർ,​ ലിൻസി ജോൺ,​ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷ എ.ആർ,​ സിഡിഎസ് ചെയ‌ർപേഴ്സൺ ശ്രീജ രാജീവ്,​ അരിക്കുഴ എൻ.എച്ച്.എം സിദ്ധ മെഡിക്കൽ ഓഫീസർ ‌ഡോ. കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീന അനിൽ സ്വാഗതവും​ ആയുർവ്വേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജോൺ ജേക്കബ് നന്ദിയും പറയും.