കട്ടപ്പന: മാലിന്യ മുക്ത നവകേരളം നഗരസഭാതല അവലോകനയോഗം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ രണ്ടിന് കട്ടപ്പന നഗരസഭ പരിധിയിലെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാർഡു തലങ്ങൾ തുടങ്ങി എല്ല മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. മുൻ നഗരസഭ ചെയർപേഴ്സൺ ബീനാ ജോബി, മനോജ് മുരളി, സിജു ചക്കുംമൂട്ടിൽ, സെക്രട്ടറി അജി കെ. തോമസ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന, സ്‌കൂകൂൾ അധികൃതർ, സർക്കാർ ഉദ്യോഗസ്ഥർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.