മൂന്നാർ: ചക്കക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന റേഷൻകട തകർത്തു. ആനയിറങ്കലിലെ റേഷൻകടയാണ് ചക്കക്കൊമ്പൻ തകർത്തത്. അരിയടക്കം അകത്താക്കി. പുലർച്ചെ നാല് മണിക്കായിരുന്നു ആക്രമണം. മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലും കാട്ടാനയുടെ ആക്രമണം നടന്നിരുന്നു. ഇവിടെ ചൂണ്ടൽ സ്വദേശിയുടെ കാർ ചക്കക്കൊമ്പൻ തകർത്തു. തുടർന്ന് ആർ.ടി.ടി സംഘവും നാട്ടുകാരും ചേർന്ന് ജനവാസമേഖലയിൽ നിന്ന് ആനയെ തുരത്തുകയായിരുന്നു.