kattappana

കട്ടപ്പന :ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലെ എൻ.എ.ബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ പരിശോധനയുടെ ഭാഗമായി വിദഗ്ദ്ധസംഘം കട്ടപ്പന ഗവ. ആയുർവേദ ആശുപത്രി സന്ദർശിച്ചു. ഭാരതീയ ചികിത്സ, ഹോമിയോ വകുപ്പുകളിലെ വിദഗ്ദ്ധരാണ് രണ്ടാംഘട്ട പരിശോധനയ്ക്കായി എത്തിയത്. അവലോകന യോഗം നഗരസഭാ ചെയർപേഴ്‌സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു. എൻ.എ.ബിഎച്ച് സംഘത്തിലെ ഡോ. പ്രിയാദേവ്, ഡോ. ബിജിത ആർ കുറുപ്പ്, ഡോ. രഹന സിദ്ധാർഥൻ, നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, വാർഡ് കൗൺസിലർ സോണിയ ജെയ്ബി, ഡോ. സന്ദീപ് കരുൺ തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിൽ 11 സ്ഥാപനങ്ങൾ

ആദ്യഘട്ടത്തിൽ ജില്ലയിലെ 11 സ്ഥാപനങ്ങൾ നേട്ടം കൈവരിച്ചിരുന്നു. ആലക്കോട്, ഉടുമ്പന്നൂർ, കുടയത്തൂർ, പൂപ്പാറ, പച്ചടി, കട്ടപ്പന എന്നിവിടങ്ങളിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻ്ററുകളും നാരകക്കാനത്തെ ഹോമിയോപതി വകുപ്പിൻ്റെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻ്ററുമാണ് നിലവാരം ഉയർത്തുക.