kodimaram
കൊടിമര സമർപ്പണകർമ്മം മലനാട് യൂണിയൻ പ്രസിഡന്റ്‌ ബിജു മാധവൻ നിർവഹിക്കുന്നു

ഇടുക്കി: കൽത്തൊട്ടി ശാഖയിലെ ഗുരുവരം എസ്എ.ച്ച്ജി.യുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ കൊടിമര സമർപ്പണം നടന്നു. എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ്‌ ബിജു മാധവൻ സമർപ്പണ കർമ്മം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ശാഖാ പ്രസിഡന്റ് എൻ.ആർ. ലാൽ, വൈസ് പ്രസിഡന്റ്‌ പ്രദീപ് എസ് മണി, സെക്രട്ടറി ഉത്തരാന്ദൻ, യൂണിയൻ കമ്മറ്റി അംഗം രതീഷ് വിജയൻ, ക്ഷേത്രം മേൽശാന്തി ഷാജൻ, ക്ഷേത്രം ശാന്തി അശോകൻശാന്തി ,കാഞ്ചിയർ പഞ്ചായത്ത്‌ മെമ്പർ ബിന്ദു മധുക്കുട്ടൻ, മേപ്പാറ മഹാവിഷ്ണു ക്ഷേത്രം ശാന്തി മധുസുധനൻ നമ്പൂതിരി, ഗുരുവരം എസ്.എച്ച്.ജി പ്രസിഡന്റ്‌ സോമൻ മാളിയേക്കൽ,സെക്രട്ടറി രതീഷ് തങ്കച്ചൻ , യൂത്ത് മൂവ്മെന്റ് യൂണിറ്റ്സെ ക്രട്ടറി മനു മോഹൻ മറ്റു ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, കുമാരി സംഘം ഭാരവാഹികൾ, ബാലജനയോഗം അദ്ധ്യാപകർ, കുടുംബയോഗം ഭാരവാഹികൾ മറ്റ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.