തൊടുപുഴ: കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകരെ ആദരിച്ചു. ബാങ്കിന്റെ 25ാം വാർഷിക പൊതുയോഗത്തിലായിരുന്നു ആദവ് നൽകിയത്. ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. വായ്പയെടുത്ത മികച്ച കർഷകർക്കാണ് അവാർഡ് നൽകിയത്. മുതലക്കോടം നടയം സ്വദേശി പുൽപ്പറമ്പിൽ പി .ജെജോസ്, തെന്നത്തൂർ സ്വദേശി റാത്തപ്പിള്ളിൽ ലിഷജയൻ, വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി അജേഷ് റ്റി ആർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ബാങ്ക് പ്രസിഡൻ്റ് റോയി കെ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് ബൈജു ജോർജ്ജ് സ്വാഗതം പറഞ്ഞു.. ഡയറക്ടർമാരായ ഷിബിലി സാഹിബ്, കെ.എം സലിം, പി.എൻ സീതി, രാജേഷ് കെ, ഇന്ദു സുധാകരൻ, ആർ .ജയൻ, ഷേർളി അഗസ്റ്റ്യൻ, ടെസ്സി ജോണി, ബാങ്ക് സെക്രട്ടറി ഹണിമോൾ എം എന്നിവർ പ്രസംഗിച്ചു.