road
തകർന്ന ഏലപ്പാറ - ഹെലിബറിയാ റോഡ്‌

പീരുമേട് : പി.എം.ജി.എസ് പദ്ധതിയിൽനിർമ്മാണം പൂർത്തിയാക്കിയറോഡ് തകർന്നു. ഏലപ്പാറയിലെ തോട്ടംമേഖലയിലെ ജനങ്ങ ളുടെ പ്രധാന ആശ്രയമായ ഏലപ്പാറ, ഹെലിബറിയാ റോഡിന്റെ പലഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു തുടങ്ങി. പി എം ജി എസ് വൈ പദ്ധതിയിലാണ് ഈറോഡ് നവീകരിച്ചത്.
ഏലപ്പാറയിലെതോട്ടംമേഖലയിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത് .
വർഷങ്ങൾക്ക് മുൻപ് ഈറോഡ് തകർന്ന ഗതാഗതയോഗ്യമല്ലാത്തതിനെ തുടർന്ന്‌റോഡ് നവീകരണം പൂർത്തിയാക്കിയിരുന്നു.
ഈ റോഡ് നിർമ്മാണം പൂർത്തിയാക്കിയ ആദ്യഘട്ടത്തിൽ ചില ഭാഗങ്ങളിൽറോഡ് തകർന്നിരുന്നു. അന്ന് വലിയ പ്രതിഷേധം ഉയർന്നതോടെയാണ് വീണ്ടും ഈ ഭാഗം ടാർ ചെയ്ത് നവീകരിച്ചത്. റോഡിന്റെ വശങ്ങളിൽ ഓടകൾ ഇല്ലാത്തത്‌റോഡ്തകരാനിടയായി ട്ടുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ്
അധികൃതരുടെനേതൃത്വത്തിൽവീണ്ടും അറ്റകുറ്റപ്പണി ചെയ്ത് ഈറോഡ് സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുന്നത്. ഏലപ്പാറയിൽ നിന്നും ഹെലിബറിയാ വഴി ശാന്തി പാലത്ത് എത്തി അവിടെ നിന്നും ചെങ്കരക്കും കുമളിക്കും വണ്ടിപ്പെരിയാർ, മ്ലാമല, എന്നിവിടങ്ങളിൽ വളരെവേഗത്തിൽ എത്തിച്ചേരാവുന്ന റോഡ് കൂടിയാണിത്.