ഇടുക്കി: എന്നും ഭൂമി കൈയേറ്റങ്ങൾക്ക് പേരുകേട്ട മലയോരത്ത് ചൊക്രമുടിയിലെ കൈയേറ്റവും വിവാദങ്ങളുടെ ചുഴിൽ പെട്ടതോടെ പലരുടെയും ഉറക്കം നഷ്ടപ്പെടുന്നു. റിസോർട്ട് മാഫിയ നടത്തിയ വ്യാപക കൈയേറ്റവും പട്ടികവർഗക്കാരെ മറയാക്കി നടത്തിയ പട്ടയം കൈക്കലാക്കലും ഓരോ ദിവസവും കൂടുതൽകൂടുതൽ വിവാദങ്ങളിലേയ്ക്കാണ് കൊണ്ടുപോകുന്നത്.
ബൈസൺവാലി പഞ്ചായത്തിലെ സർവ്വേ നമ്പർ 27/1 ൽപ്പെട്ട നാൽപ്പതോളം ഏക്കറാണ് കൈയേറ്റഭൂമിയായി ആരോപിക്കപ്പെടുന്നത്. ചെന്നൈ ആസ്ഥാനമായുള്ള മലയാളി വ്യവസായി നേതൃത്വം നൽകുന്ന ഭൂമാഫിയ തങ്ങളുടെ തൊഴിലാളികളുടെ പേരിൽ ഭൂമി വാങ്ങിക്കൂട്ടുതായാണ് ആക്ഷേപമുയർന്നിട്ടുള്ളത്. ഒപ്പം ഭൂമി കൈയേറുകയും ചെയ്യുന്നു. ഇതോടൊപ്പം എാികവർഗത്തിൽപ്പെട്ട നാല് പേർക്ക് 14.69 ഏക്കർ ഭൂമിക്ക് വ്യാജപട്ടയം നേടി ഇത് മറ്റൊരാൾക്ക് മറിച്ച് വിറ്റ ശേഷം നാൽപ്പത് പേർക്ക് വീണ്ടും മറിച്ച്വിൽപ്പന നടന്നതായും. ഇവിടെ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായുമാണ് ആരോപണമുള്ളത്. ഭരണകക്ഷിക്ക് ക്ഷീണംതട്ടുംവിധം വിഷയം കൂടുതൽ വഷളായപ്പോൾ സി. പി. എം, സി. പി. ഐ ജില്ലാനേതാക്കൾ സ്ഥലം സന്ദർശിച്ച് തങ്ങളുടെ നിർദേശങ്ങൾ സർക്കാർ തലത്തിൽ നൽകിയിരുന്നു. എന്നാൽ യു. ഡി. എഫും ബി. ജെ. പിയും രാഷ്ട്രീയപരമായി വിഷയത്തെ സമീപിച്ച് തങ്ങളുടെ ജില്ലാതല നേതാക്കളെമാത്രമല്ല സംസ്ഥാനേതാക്കളെയും രംഗത്തിറക്കി പ്രശ്നത്തെ കൂടുതൽ സജീവമാക്കി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സന്ദർശിച്ചതിന് പുറമെ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഇന്ന് വിവാദ സ്ഥലം സന്ദർശിക്കുന്നുണ്ട് . ഇതിനിടെ റന്യൂവകുപ്പിനെ സ്വാധീനിച്ചെന്നും കൈയേറ്റക്കാർക്ക് ഒത്താണ്ടനൽകിയെന്നും ആരോപിച്ച് സരണകകഷിയുടെ ജില്ലാ നേതാവിനെതിരെ പാർട്ടിതലത്തിൽ പരാതിവരെ നൽകുന്ന സ്ഥിതിയിലേയ്ക്ക് രാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇതിന് ബദലെന്നവണ്ണം കോൺഗ്രസിന്റെ പ്രാദേശിക ജനപ്രതിനിധിയുൾപ്പടെയുള്ളവർക്കെതിരെ എൽ. ഡി. എഫും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
=റോഡുകൾ ചെക്ക് ഡാമുകൾ എന്നിവ അടക്കം നിർമ്മിക്കുകയും പാറപൊട്ടിക്കുകയും മരങ്ങൾ മുറിച്ചു കടത്തുകയും ചെയ്തിട്ടുണ്ട്
പ്രതിപക്ഷനേതാവ് ഇന്ന് ചൊക്രമുടിയിൽ
ചെറുതോണി:വിവാദ ചൊക്രമുടി പ്രദേശം ഇന്നുച്ചയ്ക്ക് ഒന്നിനു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സന്ദർശിക്കും.ഡി.സി.സി പ്രസിഡന്റ് സി. പി മാത്യു, ഡീൻ കുര്യാക്കോസ് എം പി തുടങ്ങി ജില്ലയിലെ എല്ലാ നേതാക്കളും പ്രതിപക്ഷ നേതാവിനൊടൊപ്പമുണ്ടാകുമെന്നും രണ്ടിനു ബൈസൻവാലിയിലെ പൊതുയോഗത്തിൽ പ്രതിപക്ഷനേതാവ് സംസാരിക്കുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി എം. ഡി അർജുനൻ അറിയിച്ചു.