പള്ളിവാസൽ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടക്കുന്ന ക്യാമ്പയിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് അഭിലാഷ് സി .എസ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .ജി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർക്കാർ ഓഫീസിലെ പ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ , അംഗനവാടി വർക്കർമാർ, റിസോർട്ട്, വ്യാപര സ്ഥാപന പ്രതിനിധികൾ, ആശ വർക്കർമാര്, യുവജന പ്രതിനിധികൾ, വിവിധ ക്ലബുകളുടെ ഭാരവാഹികൾ, മുതലയാവര് പങ്കെടുത്തു. കോട്ടപ്പാറ ബോട്ടില് ബൂത്ത് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും പഞ്ചാത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ സി.സി.റ്റി.വി സ്ഥാപിക്കൽ ഉദ്ഘാടനം എന്നിവ ഒക്ടോബർ 2 ന് നടത്തും.. യോഗത്തിൽ ശുചിത്വ മിഷന്റെ ലോഗോ പ്രകാശനവും പ്രതിജ്ഞയും നടത്തി.