
തൊടുപുഴ: കെ.എസ്.ഇ.ബി. റിട്ട. ഫിനാൻസ് ഓഫീസർ കോലാനി കുടക്കനാൽ കെ.സി. ഗോപിനാഥൻ നായർ (73) നിര്യാതനായി. ഭാര്യ : രാധാമണിയമ്മ കെ. ബി. (റിട്ടയർഡ് അസിസ്റ്റന്റ് മാനേജർ ,ബിവറേജസ് കോർപ്പറേഷൻ)
മക്കൾ : ജിനീബ് ജി. നായർ (ഡെൽറ്റ ഇലക്ട്രിക്കൽസ് ), ജിഷ ജി നായർ (മൂവാറ്റുപുഴ നഗരസഭ) , ജിതേഷ് ജി. നായർ(ജൂനിയർ ടെലികോം ഓഫീസർ. ബി .എസ്. എൻ. എൽ തൊടുപുഴ)
മരുമക്കൾ : രജന ആർ. (പഞ്ചായത്ത് പ്രോജക്ട് ഓഫീസ് ഇടുക്കി), വിനയചന്ദ്രൻ എസ്. (ബിസിനസ്), ജ്യോതിലക്ഷ്മി കെ. വി.
സംസ്‌കാരം ഇന്ന് രാവിലെ 11ന് കോലാനിയിലെ വീട്ടുവളപ്പിൽ
കേരള കർഷകസംഘം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി അംഗം, കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട്, കോലാനി റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച്വരികയാണ്.
സി.പി.എം. തൊടുപുഴ വെസ്റ്റ് ലോക്കൽ സെക്രട്ടറി, കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് , കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്,കൃഷ്ണ നഗർ റെസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.