തൊടുപുഴ: വയോജക ദിനത്തിൽ മാതൃകയായി എൻ.എസ്.എസ് കരയോഗം തൊടുപുഴ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ലോക വയോജനദിനം സമുചിതമായി ആഘോഷിച്ചു. കരയോഗത്തിലെ ഏറ്റവും മുതിർന്ന അംഗം തങ്കമണി അമ്മ തേക്കുംകാട്ടിലിനെ ഭവനത്തിലെത്തി മഹിളാ സമാജം പ്രസിഡൻ്റ് ജയശ്രീ രാജീവും സഹപ്രവർത്തകരും ആദരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജയശ്രീ രാജീവ് അദ്ധ്യക്ഷത വഹിച്ചു , കരയോഗം പ്രസിഡന്റ് ആർ ജയൻ യോഗം ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ടി. കെ സുധാകരൻ നായർ, ശാരദാ മേനോൻ പായിക്കാട്ട്, ഗിരിജാ ബാബു പുതിയേടത്ത്, ബിനു സുരേഷ് ഐമുറി മഠം എന്നിവർ സംസാരിച്ചു.