അടിമാലി: ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിൽ അടിമാലി, ഇരുമ്പ്പാലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിനായി അദ്ധ്യാപകരെ ആവശ്യമുണ്ട്. 8ന് രാവിലെ 11ന് അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25-40 വയസ്സ്. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന . ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരാകണം അപേക്ഷകർ. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തിൽ ഡി.എൽ.എഡ് ഉള്ളവരേയും പരിഗണിക്കും. വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497328658.