പീരുമേട്: നെടുങ്കണ്ടം ഡീലേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ റിമാന്റിൽകഴിഞ്ഞിരുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചു. നെടുങ്കണ്ടം ഡീലേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇടുക്കി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്ന വൈശാഖ് മോഹനന് പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ .എസ് അനിൽകുമാർ ഹാജരായി.