കട്ടപ്പന :ഹൈറേഞ്ചലേക്ക് എത്തുന്ന സഞ്ചാരികളെ മാടിവിളിക്കുന്ന അഞ്ചുരുളിയുടെ സൗന്ദര്യം പാടെ വികൃതമായിരുന്നു. കാടുപടലങ്ങളും മാലിന്യവും മൂലം സൗന്ദര്യം നഷ്ടപ്പെട്ട അഞ്ചുരുളയേ ശുചിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത പ്രവർത്തനം സംഘടിപ്പിച്ചത്. ഒക്ടോബർ മുതൽ നവംബർ വരെ നീളുന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനം നടന്നത്.കാഞ്ചിയാർ പഞ്ചായത്തും ജില്ല ശുചിത്വമിഷന്റെയും നേതൃത്വത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജയന്റെയും , മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ്, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം, സൗഹൃദ ക്ലബ് , ജെ പി എം കോളേജ് എൻഎസ്എസ് യൂണിറ്റ്, തൊഴിലുറപ്പ് ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രവർത്തനം നടന്നത്. പരിപാടയോടനുബന്ധിച്ച് മുരിക്കാട്ടുകൂടി സ്‌കൂളിലെ വിദ്യാർത്ഥികളുടെ മാലിന്യ നിർമാർജന അവബോധം സൃഷ്ടിച്ചു കൊണ്ടുള്ള ഫ്ളാഷ് മോബും ,സംയുക്ത മാരത്തണും പ്രതിജ്ഞയും നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ ഉദ്ഘാടനം ചെയ്തു .
ശുചിത്വ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജിജി മോൾ വർഗീസ് ,പഞ്ചായത്തംഗങ്ങളായ ഷാജി വേലംപറമ്പിൽ, ബിന്ദു മധു കുട്ടൻ , പ്രിയ ജോമോൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ജോസഫ്,സിഡിഎസ് ചെയർപേഴ്സൺ ജൻസി, സീനിയർ ചേംബർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ പ്രസിഡന്റ് ലജു പമ്പാവാസൻ, സെക്രട്ടറി മാത്യു പി ജെ, സ്‌കൂൾ,കോളേജ് അധികൃതർ തുടങ്ങിയവർ നേതൃത്വം നൽകി.