വഴിത്തല : ലയൺസ് ക്ലബ്ബും വഴിത്തല സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും, കെ ചിറ്റിലപ്പിളളി ഫൗണ്ടേഷനുമായി സഹകരിച്ച് ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നല്കുന്ന സ്വപ്ന ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലപ്പൻ നായാട്ടുപാറയ്ക്ക് നിർമ്മിച്ചുനൽകുന്ന വീടിന് പി. ജെ.ജോസഫ് എം. എൽ. എ തറക്കല്ലിട്ടു. ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ രാജൻ നമ്പൂതിരി ,ജോസ് മംഗലി , ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സിസിജോൺ , പ്രീതി പീറ്റർ, ബാങ്ക് ഭരണസമതി അംഗങ്ങളായസോമിജോസഫ് ,ടോമിച്ചൻ മുണ്ടുപാലം, അഡ്വ. റെനീഷ് മാത്യു,ജോഷി പൊന്നാട്ട് , മിനി വിജയൻ ,റെജി സണ്ണി, മാത്യു അന്റണി ആൻസി ജോജോ,ജോൺ ജോർജ്ജ് , പ്രാൻസീസ് ആൻഡ്രൂസ് ,സതീഷ് ദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.