kpmary

തൊടുപുഴ: ശൈലീ സർവേ നടത്തുന്നതിന് സ്മാർട്ട് ഫോൺ അനുവദിക്കുക ഒരാൾക്ക് ഇരുപത് രൂപ വീതം അലവൻസ് അനുവദിക്കുക ഹോണറേറിയം പതിനയ്യായിരം രൂപയായി വർദ്ധിപ്പിക്കുക പെൻഷൻ പ്രായം 65 വയസായി നിജപ്പെടുത്തുക, പിരിയുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക പ്രതിമാസം അയ്യായിരം രൂപ പെൻഷനായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 16ന് ആശ വർക്കേഴ്സ് യൂണിയൻ (സി .ഐ .ടി .യു )നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി എം ഒ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് ആശവർക്കർമാർ പങ്കെടുത്തു. തുടർന്ന് നടന്ന ധർണ്ണ സി .ഐ .ടി .യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡന്റ് ഡീമോൾ ഷെറി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ .ജി .ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷ്, എൻ .എച്ച് .എം .എംപ്ലോയീസ് യൂണിയൻ സെക്രട്ടറി അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സിന്ധു വിനോദ് സ്വാഗതവും അജിത ദിനേശൻ നന്ദിയും പറഞ്ഞു. യൂണിയൻ ജില്ലാ ഭാരവാഹികളായ ശുഭ സുരേന്ദ്രൻ ,മിനി ജേക്കബ് ഷേർലി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.