തൊടുപുഴ : ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാന്ത്വനം വിശക്കരുതാരും സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചതിന്റെ ആയിരത്തി ഒന്ന് ദിവസം പൂർത്തിയായതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി 100 കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണം സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണ വിതരണം നടന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന ജില്ലാതല ഉച്ചഭക്ഷണം വിതരണ പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ ബിജുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി മേഖലാ പ്രസിഡൻ്റ് എൻ.കെ സജൻ സ്വാഗതവും, മേഖലാ സെക്രട്ടറി രതീഷ്കുമാർ എൻ.കെ കൃതജ്ഞതയും രേഖപ്പെടുത്തി. തൊടുപുഴ സ്നേഹാലയത്തിൽ നടന്ന ഭക്ഷണവിതരണം സംസ്ഥാന കമ്മിറ്റി അംഗം കെ വി സാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് വി.എം ഷൗക്കത്തലി അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി സി.ജി അജീഷ സ്വാഗതവും, തൊടുപുഴ മേഖലാ പ്രസിഡൻ്റ് എൻ.എസ് ഇബ്രാഹിം കൃതജ്ഞതയും രേഖപ്പെടുത്തി. . ജീവനക്കാരിൽ നിന്നും ഭക്ഷണപ്പൊതികൾ സമാഹരിച്ച് വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചാണ് സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചത്.