തൊടുപുഴ: അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഒരു മാസക്കാലമായി നടത്തുന്ന ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം നാളെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അനുഗ്രഹപ്രഭാഷണം നടത്തും. തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സ്മിത ഉല്ലാസ്, കെ.കെ. മനോജ്, എ.ബി. സന്തോഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, അഡ്വ. വേണു ചെങ്ങന്നൂർ, അഡ്വ. ജയപ്രകാശ് ചെങ്ങന്നൂർ എന്നിവർ ആശംസകളർപ്പിക്കും. ജമിനി തങ്കപ്പൻ കോട്ടയം സ്വാഗതവും വനിതാസംഘം കൗൺസിലർ സുഷമ രാജു നന്ദിയും പറയും. രാവിലെ ഒമ്പതിന് സർവൈശ്വര്യ പൂജ, 10ന് ശ്രീനാരായണ സത്സംഗം, ആര്യലക്ഷ്മി ബിനുവിന്റെ ഗുരുസ്മരണ, ഉത്രജ ജമിനിയുടെ പ്രഭാഷണം, ഗുരുസ്തവം പാരായണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രണ്ടിന് സമർപ്പണം എന്നിവ നടക്കും.