leag
വയനാട് ദിനാചരണം കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് വയനാട് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം കെ.പി.സി.സി. സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ആമുഖ പ്രസംഗം നടത്തി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, യു.എ.ഇ കെ.എംസി.സി ട്രഷറർ നിസാർ തളങ്കര, അബൂട്ടി ശിവപുരം, ജില്ലാ ലീഗ് സെക്രട്ടറിമാരായ ടി.സി.എ.റഹ്മാൻ, വി.കെ. ബാവ, പി.വി. മുഹമ്മദ് അസ്ലം, അഡ്വ. എം.ടി.പി. കരീം തുടങ്ങിയവർ പ്രസംഗിച്ചു. വയനാട് ദുരന്ത മേഖലയിൽ സേവനം ചെയ്ത നിയോജക മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ഉപഹാരം ഷിബു മീരാൻ സമ്മാനിച്ചു. 15 പേർക്കുള്ള ദുബായ് കെ.എം.സി.സി.യുടെ ചികിത്സ ഫണ്ട് വി.കെ. റഹ്മാൻ വിതരണം ചെയ്തു.