gup-
കാസർകോട്‌ ഗവ. യുപി സ്‌കൂൾ ഏഴാംക്ലാസുകാരി സമൃദ്ധി ആൽവ തയ്യാറാക്കിയ കൗമുദി ടീച്ചറുടെ സംക്ഷിപ്ത ജീവിതചരിത്രം കൈയെഴുത്ത്‌ പ്രതി കവി എം പി ജിൽജിൽ പ്രകാശിപ്പിക്കുന്നു

കാസർകോട്‌: ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വടകരയിലെത്തിയ മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ ഊരി നൽകി സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടംനേടിയ ഹിന്ദി അദ്ധ്യാപിക കൗമുദി ടീച്ചറെ അനുസ്‌മരിച്ച്‌ കാസർകോട്‌ ഗവ. യു.പി സ്‌കൂൾ വിദ്യാർത്ഥികൾ. ഏഴാംക്ലാസുകാരി സമൃദ്ധി ആൽവ തയ്യാറാക്കിയ കൗമുദി ടീച്ചറുടെ സംക്ഷിപ്ത ജീവിതചരിത്രം കൈയെഴുത്ത്‌ പ്രതി കവി എം.പി ജിൽജിൽ പ്രകാശിപ്പിച്ചു. സ്‌കൂൾ ഹിന്ദി ക്ലബ്‌ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ചാംക്ലാസുകാരി സെറീൻ മറിയം സുബീഷ് കൗമുദി ടീച്ചറായി വേഷമിട്ട് വേദിയിലെത്തി. പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം അദ്ധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ്‌ എ.പി. മീനാകുമാരി, അദ്ധ്യാപകരായ സർവമംഗള റാവു, കെ.എൻ സുനിൽകുമാർ, സ്‌കൂൾ ലീഡർ സച്ചിൻ തോമസ്, എ.കെ ആരാധ്യ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ഡി. വിമലകുമാരി സ്വാഗതവും എസ്.ആർ.ജി കൺവീനർ ബി. രോഷ്നി നന്ദിയും പറഞ്ഞു.