somil
സോമിൽ ആൻഡ് വുഡ് ഇൻഡസ്ടീസ് ഓണേർസ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം കോട്ടപ്പുറം ഡ്രീം പാലസ് ഹൗസ് ബോട്ടിൽ സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വാഴാംപ്ലൊക്കൽ ജോസ് (മാസ് വുഡ് ജോസ്) അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി, സംസ്ഥാന ട്രഷറർ പുരുഷോത്തം ബി പട്ടേൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ മണിയറ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ദാവൂദ് റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവരുടെയും കഴിഞ്ഞ സമ്മേളനത്തിന് ശേഷം വേർപിരിഞ്ഞ നേതാക്കന്മാരുടെയും വേർപാടിൽ മൗനമാചരിച്ചു കൊണ്ടാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ജില്ലാ ട്രഷറർ ടോമി പതാലിൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അബു സാലി നന്ദിയും പറഞ്ഞു.