പരിയാരം: തിരുവട്ടൂർ, തേറണ്ടി, പാച്ചേനി പ്രദേശങ്ങളിലുള്ളവർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും മറ്റും എത്തിച്ചേരാൻ കൂടുതൽ ആശ്രയിക്കുന്ന പരിയാരം സ്കൂൾ - കാഞ്ഞിരത്തിൻ വളവ് റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനഞ്ചാം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇ.ടി രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി രാമചന്ദ്രൻ, വി. ജാനകി, വി.വി രാജൻ, വി.വി.സി ബാലൻ, ദൃശ്യദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.വി രാജൻ (പ്രസിഡന്റ്), കെ. കൃഷ്ണൻ, വി. പ്രേമരാജൻ (വൈസ് പ്രസിഡന്റ്), എ. മധു, സി.വി പ്രശാന്ത്, കെ.ഇ രമണി (ജനറൽ സെക്രട്ടറി), കെ. പുരുഷോത്തമൻ (ട്രഷറർ).