kudumba
സൗഹൃദം കൂട്ടായ്മയുടെ കുടുംബ സംഗമം പെപ്പർ പാലസിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിനു തോമസ് ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള യുവതീ യുവാക്കളുടെ കൂട്ടായ്മയായ സൗഹൃദം കൂട്ടായ്മയുടെ കുടുംബ സംഗമം പെപ്പർ പാലസിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. സീരിയൽ താരം ഗിരീഷ് നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. കാൻസർ രോഗ വിദഗ്ദ്ധ ഡോ: ദീപ്തി, സാഹിത്യകാരി മുംതാസ് ആസാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. നാദാപുരം എസ്.ഐ ബിന്ദുരാജ്, പൊന്നകം നൗഷാദ്, റഷീദ് കരിയാടൻ, അഡ്വ. ഷബീർ, കെ.സി. സമീർ ധർമ്മടം, കെ. സുലു, ഫാത്തിമ പടപറമ്പ്, സുമ പ്രദീപ്, രമേശൻ കൂത്തുപറമ്പ്, റോഷൻ ധർമ്മടം, വിജയകുമാർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലും മറ്റും ഉന്നത വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ അനുമോദിച്ചു. പട്ടുറുമാൽ ഫെയിം ഫാദിയ തലശ്ശേരി, യുവ നർത്തകി കൃഷ്ണ വൃന്ദ, സിറാജ് മാഹി, ഡയാന തലശ്ശേരി, നൗഷാദ് മാളിയേക്കൽ, ഫാത്തിമ മാളിയേക്കൽ, സാദിഖ് ചൊക്ലി തുടങ്ങിയവരുടെ കലാവിരുന്നുകളുമുണ്ടായി.