madiyan-fund

കാഞ്ഞങ്ങാട്: നവീകരണം നടന്നുവരുന്ന മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിന്റെ ചിലവിലേക്കായി തായത്ത് വീട് തറവാട് ഫണ്ട് കൈമാറി. നാരായണൻ വാരിക്കാട്ടിൽ നിന്നും നവീകരണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ തുക ഏറ്റുവാങ്ങി ശില്പി വി.വി രാധാകൃഷ്ണൻ കുഞ്ഞിമംഗലത്തിന് കൈമാറി. ട്രസ്റ്റി ബോർഡ് ചെയർമാനും നവീകരണ കമ്മിറ്റി കൺവീനറുമായ വി.എം ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. തറവാട് പ്രസിഡന്റ് കണ്ണൻ രാവണേശ്വരം, സെക്രട്ടറി തമ്പാൻ കൂരത്ത് വീട്, രാജേഷ് പുതുക്കുന്ന്, എക്സിക്യൂട്ടിവ് ഓഫീസർ വിജയൻ, ചന്ദ്രൻ പുല്ലൂർ, ബാലു മഡിയൻ, രാമകൃഷ്ണൻ ആയമ്പാറ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തറവാട്ടിൽ നടന്ന ജനറൽ ബോഡിയോഗത്തിൽ ഭാരവാഹികളായി ടി.വി രാജൻ കക്കാട്ട് (പ്രസിഡന്റ്), ടി.വി തമ്പാൻ കൂരത്ത് വീട് (സെക്രട്ടറി), കണ്ണൻ രാവണേശ്വരം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തമ്പാൻ കൂരത്ത് വീട് സ്വാഗതവും രാജൻ കക്കാട്ട് നന്ദിയും പറഞ്ഞു.