
പയ്യന്നൂർ:കാനായി ജോളി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പി.വി.ഹരിദാസ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും സി എച്ച്.ഏറുമുള്ളാൻ (എസ് ) മെമ്മോറിയൽ റണ്ണേർസ് അപ്പ് ട്രോഫിക്കും വേണ്ടിയുള്ള ഉത്തര കേരള വോളിബോൾ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡണ്ട് കെ.വി. ശശിധരന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. ഇൻറർനാഷണൽ താരം പി.വി.സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗൺസിലർമാരായ കെ. കെ.ഫൽഗുണൻ, കെ.എം.ചന്തുക്കുട്ടി, ടി.ചന്ദ്രമതി, ചീഫ് കോച്ച് ടി.എ.അഗസ്റ്റ്യൻ, സംസ്ഥാന താരം എൻ.വി. രാജൻ, പി.പി.കൃഷ്ണൻ, പനക്കിൽ ബാലകൃഷ്ണൻ, എം.ചന്ദ്രൻ, എൻ.വി. രാജൻ, കെ .അനൂപ് സംസാരിച്ചു. ടി.ബാലചന്ദ്രൻ സ്വാഗതവും എം.കെ. ജിജേഷ് നന്ദിയും പറഞ്ഞു.