cocanut

തൃക്കരിപ്പൂർ:ലോക നാളികേര ദിനാചരണ ഭാഗമായി തെങ്ങുകയറ്റ തൊഴിലാളികളെ ആദരിച്ച് വിദ്യാർത്ഥികൾ. കൈക്കോട്ട്കടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്. എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. തെങ്ങുകയറ്റ തൊഴിലിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള കൈക്കോട്ട്കടവ് കണ്ണങ്കൈയിലെ കെ.വി.അമ്പു തുടങ്ങി നാട്ടുകാരായ അഞ്ച് തൊഴിലാളികളെയും അതിഥി തൊഴിലാളികളായ രണ്ട് പേരെയുമാണ് ആദരിച്ചത്. പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ പി.കെ.രതീഷ് ഉദ്ഘാടനം ചെയ്തു. കെ.വി.ഗോപിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.പി.അബൂബക്കർ, സ്‌കൂൾ മാനേജർ പി.പി.അബ്ദുള്ള, മദർ പി.ടി.എ പ്രസിഡന്റ് കെ.റഹീന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.കെ.ബിജു പ്രമോദ്, കെ.വി.അമ്പു, പി.പി.സത്യഷീന എന്നിവർ പ്രസംഗിച്ചു.