ksspu-

കാഞ്ഞങ്ങാട്: പെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് കെ.എസ്.എസ്.പി.യു അജാനൂർ യൂണിറ്റ് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് നെഹറു ബാലവേദിസർഗ്ഗവേദി ഹാളിൽ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലൻ ഓളിയക്കാൽ നവാഗതരെ പരിചയപ്പെടുത്തി.യോഗത്തിൽ എം.ശുഭയ്ക്ക് അംഗത്വം നൽകി .സംസ്ഥാന കൗൺസിലർ വി.ടി.കാർത്ത്യായനി, ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരൻ, ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രശേഖരൻ, ബ്ലോക്ക് കമ്മിറ്റി അംഗം പി. ഗോപാലൻ,പി.രമണി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വാസു സ്വാഗതം പറഞ്ഞു.