
കാഞ്ഞങ്ങാട്: പുല്ലൂർ എ.കെ.ജി സ്മാരക ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ എൻഡോവ്‌മെന്റ് വിതരണവും അനുമോദനവും കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി.കരിയൻ, വി.നാരായണൻർ, എം.വി.നാരായണൻ, വി.മാധവൻ, അനൂപ് തട്ടുമ്മൽ, ജനാർദ്ദനൻ മാസ്റ്റർ, വിഷ്ണു നമ്പൂതിരി, കെ.രോഹിണി എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അരുൺ മാച്ചിപ്പുറം സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വി.രാജൻ ബേങ്കാട്ട് നന്ദിയും പറഞ്ഞു. പുല്ലൂർ ഗവ.യുപി സ്‌കൂളിൽ ഏഴാംതരത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുഞ്ഞിരാമൻ മാരാർ, ബാലകൃഷ്ണൻ മാരാർ, എ.കൃഷ്ണൻ, അശ്വതി അനന്തൻ, സുന്ദരൻ, കയ്യിൽ മുത്തു എന്നിവരെ ആദരിച്ചു.