
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ജൽജീവൻ പദ്ധതി പൈപ്പിടൽ മഴ മാറുന്നതോടെ പുനരാരംഭിക്കും. പദ്ധതി വഴിയുള്ള ഹൗസ് കണക്ഷന്റെ അപേക്ഷ സ്വീകരിക്കുവാനും ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിൽ വാട്ടർ അതോറിറ്റി ഗുണഭോക്താക്കൾക്ക് അപേക്ഷ നൽകാതെ ജൽജീവൻ പദ്ധതി വഴി കുടിവെള്ളം ലഭിക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ.ഹാഷിം, മെമ്പർമാരായ എം.രജീഷ്ബാബു, ഫായിസ് ബീരിച്ചേരി, എം.ഷൈമ, ശശിധരൻ, കെ.വി.കാർത്ത്യായനി, സീത ഗണേഷ്, കെ.എൻ.വി ഭാർഗ്ഗവി, എം.കെ.ഹാജി, എം.അബ്ദുൾ ഷുക്കൂർ, സാജിദ സഫറുള്ള, ഫരീദബീവി, അസി.എൻജിനീയർ മേഘനാദൻ തുടങ്ങിയവർ പങ്കെടുത്തു.അസി.എക്സിക്യൂട്ടീവ് എൻജിനീയർ യു.സുബിൻ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു.