
കണ്ണൂർ: ജനകീയ പ്രശ്നങ്ങൾക്കും സിവിൽ സർവീസിനെതിരായി ഉയരുന്ന വെല്ലുവിളികൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ കണ്ണൂരിലും തലശ്ശേരിയിലും തളിപ്പറമ്പിലും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.സ്മിത,ടി.വി രജിത സംസാരിച്ചു.ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തളിപ്പറമ്പിൽ ടൗൺ സ്‌ക്വയറിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസും തലശ്ശേരി സിവിൽ സ്റ്റേഷൻ പരിസരത്ത് സംസ്ഥാന കമ്മറ്റി അംഗം കെ. മഹേഷും ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഷീബ അദ്ധ്യക്ഷത വഹിച്ചു. ടി.വി.പ്രജീഷ് സംസാരിച്ചു.