
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2023-24 വർഷത്തെ ബോണസ് തർക്കം പരിഹരിച്ചു. മാസ ശമ്പളം 7000 രൂപ പരിധി വെച്ച് 20 ശതമാനം ബോണസും, പുറമെ മുഴുവൻ ജീവനക്കാർക്കും 700 രൂപ എക്സ്‌ഗ്രേഷ്യയും നൽകും. ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിലുടമയെ പ്രതിനിധീകരിച്ച് ടി.കെ. പുരുഷോത്തമൻ, എം.പ്രമോദ്, എം.പി.അബ്ദുൾ സത്താർ, സി പി.അലി കുഞ്ഞി, അമിത ദിനേശൻ, കെ.ശോഭ, തൊഴിലാളി യൂണിയനെ പ്രതിനീധീകരിച്ച് കെ.പി.സഹദേവൻ, വി.വി. ബാലകൃഷ്ണൻ, പി.പി.രാജേഷ്, പി പ്രസൂൺ ബാബു, വി.വി.ശശീന്ദ്രൻ, മുഹമ്മദ് ശിഹാബ്, പി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.