
കണ്ണൂർ: ചാലയേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയിൽവേ മേൽപ്പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ 7.02 കോടിയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ഫണ്ടിൽനിന്നുള്ള 1.05 കോടിയും ഉൾപ്പെടെ 8.07 കോടിയും ചിലവിട്ടാണ് ബ്രിഡ്ജ് നിർമ്മിക്കുന്നത്.ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ കെ. ബാലകൃഷ്ണൻ, എൻ.മിനി, ബിജോയ് തയ്യിൽ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ കെ.എം.ഹരീഷ്, റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ കെ.വി.മനോജ് കുമാർ, പോളിടെക്നിക് പ്രിൻസിപ്പൽ പ്രമോദ് ചാത്തംപള്ളി, എം.കെ.മുരളി, സി ലക്ഷ്മണൻ, കെ.വി.ചന്ദ്രൻ, കോഫി ഹൗസ് പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ, ഒ.പി.രവീന്ദ്രൻ സംസാരിച്ചു. പൊതുമരാമത്ത് അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ ഉമാവതി റിപ്പോർട്ട് അവതരിപ്പിച്ചു.