ksspa-sathaygraham

കാഞ്ഞങ്ങാട്: ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.എസ്.പി.എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹം നടത്തി. ഹൊസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ സത്യാഗ്രഹം ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി സുരേന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ പലേരി പത്മനാഭൻ, കെ.വി.രാഘവൻ, ജി.മുരളീ ധരൻ, പി.ദാമോദരൻ നമ്പ്യാർ, കെ.എം.വിജയൻ , കെ.സരോജിനി, ബി.റഷീദ, വി.വി.ജയലക്ഷ്മി, ടി.കെ.എവുജിൻ എന്നിവർ പ്രസംഗിച്ചു. എം.കെ. ചന്ദ്രശേഖരൻ നായർ, വി. ദാമോദരൻ, സി പി. ഉണ്ണികൃഷ്ണൻ, മാത്യു സേവ്യർ, ഇ.മോഹനൻ, കെ.യൂസഫ് എന്നിവർ നേതൃത്വം നല്കി. പുരുഷോത്തമൻ കാടകം സ്വാഗതവും, ചന്ദ്രൻ നാലാപ്പാടം നന്ദിയും പറഞ്ഞു.