
ഇരിട്ടി: ഈ മാസം 20 മുതൽ 22 വരെ ഇരിട്ടിയിൽ നടക്കുന്ന സാർവജനീക ഗണേശോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കൈരാതി കിരാത ക്ഷേത്രത്തിൽ ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എം.ആർ. സരേഷ് അദ്ധ്യക്ഷത വഹിച്ചു. എ.എൻ.സുകുമാരൻ , എം.പി.ഗംഗാധരൻ ജ്യോത്സ്യർ, പി.എൻ.കരുണാകരൻ നായർ , പി.വി.വിജയൻ വള്ള്യാട്, എ.പത്മനാഭൻ, എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ. സജീവൻ ആറളം ചെയർമാനും എം. ബാലകൃഷ്ണൻ വൈസ് ചെയർമാനും എം.ആർ.സുരേഷ് ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സെപ്തംബർ 20 ന് വിഗ്രഹ പ്രതിഷ്ഠയും 22 ന് തന്തോട് പാലത്തിനു സമീപം വിഗ്രഹ നിമജ്ജനവും നടക്കും.