pocso

തലശ്ശേരി : ധർമടം സ്വദേശിക്കെതിരെ ധർമ്മടം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് വി.ശ്രീജ കുറ്റക്കാരനെല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വച്ച് ബന്ധുവായ പ്രതി നിരവധി തവണ പീഡനത്തിന് വിധേയമാക്കിയെന്ന പ്രോസിക്യൂഷൻ ആരോപണം കോടതി തള്ളുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.വി.പി.രഞ്ജിത്ത് കുമാർ ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും അടക്കം 20 ഓളം സാക്ഷികളെ കേസിൽ വിസ്തരിച്ചു. പോക്‌സോ കേസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കവെയാണ് തലശ്ശേരി കോടതിയുടെ വിധി.