പയ്യന്നൂർ: രാമന്തളിയിൽ വീട്ടിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച നിലയിൽ. വടക്കുമ്പാട് ശാദുലി മസ്ജിദിന് സമീപത്തെ ടാക്സി ഡ്രൈവർ യു.സി.മുഹമ്മദ് റഫീഖിന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറാണ് കഴിഞ്ഞ ദിവസം രാത്രിയിയിൽ തീ വച്ചു നശിപ്പിച്ചത്. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചത്. ബുധനാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സ്കൂട്ടർ കത്തി നശിച്ച നിലയിൽ കണ്ടത്. ടാക്സി ഡ്രൈവറായ മുഹമ്മദ് റഫീഖ് എയർപോർട്ടിലേക്ക് ഓട്ടം പോയിരുന്നു. ബുധനാഴ്ച രാവിലെയാണ് തിരിച്ചു വന്നത്. വിവരമറിഞ്ഞ് പയ്യന്നൂർ എസ്.ഐ സി.സനീദിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി.