divya

കണ്ണൂർ: ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രവുമായി ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉത്പന്ന പ്രദർശന വിപണമേള കണ്ണൂർ പോലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ യു.പി.ശോഭ, അഡ്വ.ടി.സരള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.പി.ശ്രീധരൻ, കെ.വി.ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.വി.മുകുന്ദൻ എന്നിവർ സംബന്ധിച്ചു. മേള സെപ്തംബർ 14 വരെ നീണ്ടുനിൽക്കും. ജില്ലയുടെ തനത് വൈവിധ്യമേറിയ ഉത്പന്നങ്ങൾ കാണാനും വാങ്ങാനും മേളയിൽ അവസരം ലഭിക്കും.