online-froud

കാസർകോട് : ഓൺലൈൻ വ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയുടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പാറക്കാട്ട് ജാഫറിനെ(49) കാസർകോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂരിൽ നിന്നാണ് ജാഫറിനെ പിടികൂടിയത്. വാട്സ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയിൽ നിന്ന് ഓൺലൈൻ വ്യാപാരം നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഈയാൾ പല തവണകളായി 41 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. നിക്ഷേപിച്ച പണവും ലാഭവിഹിതവും ലഭിക്കാതിരുന്നതോടെ സ്ത്രീ ജാഫറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഇവർ നൽകിയ പരാതി പ്രകാരം കാസർകോട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്, ദിലീഷ്, സുധേഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.