salute-progr

കാഞ്ഞങ്ങാട് :നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്സ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ച് സല്യൂട്ട് ഡേ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ കെ.രാമനാഥൻ ആമുഖഭാഷണം നടത്തി. നെഹ്റു കോളേജ് പൂർവവിദ്യാർത്ഥിയും രാഷ്ട്രപതി ഭവൻ കൺട്രോളറുമായ കേണൽ അശോക് കിണി മുഖ്യാതിഥിയായി . അമ്പതോളം വിദ്യാർത്ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്. കൊമേഴ്സ് വിഭാഗം മേധാവി വി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നന്ദകുമാർ കോറോത്ത്, കൊമേഴ്സ് വിഭാഗം അദ്ധ്യാപകരായ പി.വി.ജിഷ,എ.സബിത,കെ.രമ്യ , ഫയാസ്, അവിത വിജയൻ, നിഖില ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.