kasargod

കാസർകോട് :പതിമൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പുവർഷത്തെ സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെയുളള പരിഷ്കരിച്ച വാർഷിക പദ്ധതികൾക്ക് വ്യാഴാഴ്ച ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെയുളള പരിഷ്കരിച്ച നടപ്പ് വാർഷിക പദ്ധതികൾക്ക് അംഗീകാരമായി.ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.രാജേഷ്.ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എസ്.എൻ.സരിത , ഗീത കൃഷ്ണൻ, ജാസ്മിൻ കബീർ ചെർക്കള, ആർ.റീത്ത,നജ്മ റാഫി, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.