
ഇരിട്ടി:മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ യൂത്ത് മീറ്റ്സ് സംഘടിപ്പിച്ചു. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുമായി ഹരിതകർമ്മസേനാംഗങ്ങൾ ആശയസംവാദം നടത്തി. ഹരിത കർമ്മ സേനാംഗങ്ങളും എൻ.എസ്.എസ് വിദ്യാർത്ഥികളും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു.അമല മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ മാലിന്യ സംസ്‌കരണ സംവിധാനം പരിശോധിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ , പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.എ.ജിൻസ് , ബി.വി.അനീഷ്യ മോൾ, ശുചിത്വമിഷൻ യംഗ് പ്രൊഫഷണൽ ശ്രേയ ദിലീപ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിബി, തുടങ്ങിയവർ പങ്കെടുത്തു.