marketfed

പിലാത്തറ: പിലാത്തറ കോ ഓപ്പറ്റേറ്റീവ് അർബൻ സൊസൈറ്റിയുടെ നീതി ഹൈപ്പർ മാർക്കറ്റ് പീരക്കാംതടം സംഗം ഓഡിറ്റോറിയത്തിനു സമീപം പ്രവർത്തനമാരംഭിച്ചു. മാർക്കറ്റ്‌ഫെഡ് ചെയർമാൻ അഡ്വസോണി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ അഡ്വ.കെ.ബ്രിജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ ആദ്യവിൽപ്പന നിർവഹിച്ചു. പയ്യന്നുർ അസി.രജിസ്ട്രാർ (ജനറൽ) എം.കെ.സൈബുന്നിസ, വാർഡ് അംഗം യു.രാമചന്ദ്രൻ, ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ:കെ.പ്രമോദ്, എം.പി.ഉണ്ണികൃഷ്ണൻ, പിലാത്തറ ആഗ്രിക്കൾചറൽ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ടി. കരുണാകരൻ മാസ്റ്റർ, സംഘം ഡയറക്ടർ ജാസ്മിൻ രാജീവ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.വി.സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.